സത്യം പറഞ്ഞാ വിശ്വസിക്കുവോ?; മൂന്നു വയസുകാരന്റെ കുഞ്ഞന്‍ റിവ്യൂ വൈറല്‍- വീഡിയോ

ബിജു മേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തിയ  “സത്യം പറഞ്ഞാ വിശ്വസിക്കുവോ” തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ പ്രകീര്‍ത്തിച്ച് സിനിമാലോകത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഒരു മൂന്നു വയസുകാരന്റെ റിവ്യൂവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചിത്രം കാണാന്‍ പോയ കുട്ടി ചിത്രത്തെ കുറിച്ച് തന്റെ കുഞ്ഞു വാക്കുകളില്‍ പറയുന്നതാണ് വീഡിയോ. ഏറ്റവും പ്രായം കുറഞ്ഞ ഫിലിം റിവ്യൂവര്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ വൈറലാകുന്നത്.

ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കിയ ചിത്രം, ഒരു സിനിമയെന്ന തോന്നല്‍ നല്‍കാതെ സാധാരണക്കാരുടെ ജീവിതം സ്‌ക്രീനിലേക്ക് പകര്‍ത്തിയിരിക്കുകയാണ്. അതില്‍ ഹാസ്യമുണ്ട്, പ്രണയമുണ്ട്, ജീവിത പ്രതിസന്ധികളുണ്ട്. സുനിയെന്ന വാര്‍ക്കപ്പണിക്കാരന്റെ ജീവിതം പറയുന്ന ചിത്രം അയാളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അണിനിരത്തി പ്രേക്ഷകനെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നു. സുനിയായി ബിജു മേനോന്‍ വിസ്മയിക്കുമ്പോള്‍ ഭാര്യ ഗീതയുടെ വേഷത്തില്‍ സംവൃതയും പ്രേക്ഷകരുടെ കൈയടി നേടുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത സംവൃതയുടെ തിരിച്ചുവരവ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

https://www.instagram.com/p/B0DhbgajOob/?utm_source=ig_web_copy_link

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്