സത്യം പറഞ്ഞാ വിശ്വസിക്കുവോ?; മടങ്ങി വരവ് ഉഷാറാക്കാന്‍ സംവൃത സുനില്‍

രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ പുതുമുഖമാണ് സംവൃത സുനില്‍. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്‌ബെന്റ്‌സ്, സ്വപ്‌നസഞ്ചാരി, കോക്ക്‌ടെയില്‍, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്‌ലെസ്, അരികെ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത ആറ് വര്‍ഷത്തിനു ശേഷം ബിജു മേനോന്‍ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രജിത്തിന്റെ പുതിയ ചിത്രമായ സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നടന്‍ ദിലീപാണ് പോസ്റ്റര്‍ റിലീല് ചെയ്തത്. ബിജു മോനോനും സംവൃതയുമാണ് പോസ്റ്ററില്‍. ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് മടങ്ങിയെത്തുമ്പോഴും സംവൃതയ്ക്ക് ഒരുമാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാര്‍ ,ദിനേശ് പ്രഭാകര്‍ ,മുസ്തഫ , ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

Latest Stories

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ