സത്യം പറഞ്ഞാ വിശ്വസിക്കുവോ?; ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ വീഡിയോ ഗാനം ഇന്നെത്തും. വൈകിട്ട് ഏഴുമണിയ്ക്കാണ് പാട്ടിന്റെ റിലീസിംഗ്. നേരത്തെ ചിത്രത്തിലെ “ഇല്ലിക്കൂടിനുള്ളില്‍” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരുന്നു. ഇതിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. ബി. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും മെറിന്‍ ഗ്രഗറിയും ചോര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ചിത്രം പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ