മോഹന്‍ലാലിന് നായിക മാളവിക മോഹനന്‍; സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം' ആരംഭിക്കുന്നു

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയില്‍ ഒരുങ്ങുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തില്‍ മാളവിക മോഹനന്‍ നായികയാകും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖില്‍ സത്യന്‍ ആണ് ചിത്രത്തിന്റെ കഥ. സിനിമയില്‍ അസോസിയേറ്റ് ആയാണ് അനൂപ് സത്യന്‍ പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത് ഛായാഗ്രഹണം. എഡിറ്റിങ് കെ. രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.

അതേസമയം, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തുന്ന ‘തുടരും’ ആണ് മോഹന്‍ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 30ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുക. ഇതിന് പിന്നാലെ മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

Latest Stories

മുർഷിദാബാദിൽ സ്ഥിതി രൂക്ഷം, കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം; വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ത്രിപുരയിലും സംഘർഷം

ഇറാൻ-യുഎസ് പരോക്ഷ ചർച്ചകളുടെ ആദ്യ റൗണ്ട് ഒമാനിൽ അവസാനിച്ചു; അടുത്ത ആഴ്ച പുനരാരംഭിക്കും

സുപ്രീം കോടതിയില്‍ നിന്ന് വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും; രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവര്‍ണര്‍ക്കെന്ന് എംഎ ബേബി

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; താജ് റസിഡന്‍സി ഹോട്ടലില്‍ തെളിവെടുക്കും; ഭീകരന്‍ കണ്ടത് 13 മലയാളികളെ; സാബിറുമായുള്ള ബന്ധവും പരിശോധിക്കുന്നു

ഒരുകോടിയിലേറെ വൃക്ഷത്തൈ നട്ട് നാടിന് തണണ്‍ കുടനിവര്‍ത്തി; ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ച 'വൃക്ഷമനുഷ്യ'ന്‍ അന്തരിച്ചു

പൊലീസുകാരനെ ആക്രമിച്ചു; പാലക്കാട് നഗരസഭയിലേക്ക് ഓടിക്കയറി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

IPL 2025: യവൻ മുന്നെ നിന്നാകെ യെമനുക്കും കൊല നടുങ്ങും...സെഞ്ച്വറി ആഘോഷത്തിൽ അഭിഷേക് പുറത്ത് എടുത്ത കുറിപ്പ് വലിയ സമർപ്പണം; ഇതുപോലെ രീതി മുമ്പ് കാണാത്തത്

IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ