മോദി ആകാന്‍ ഞാന്‍ തയ്യാര്‍, പക്ഷെ ഒരു കണ്ടീഷനുണ്ട്..; ഒടുവില്‍ നിലപാട് മാറ്റി സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയില്‍ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആയിരുന്നു നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ അതിനൊരു കണ്ടീഷനുണ്ട് എന്നാണ് സത്യരാജ് പറയുന്നത്. ‘മഴൈ പിടിക്കാത്ത മനിതന്‍’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേളയില്‍ സംസാരിക്കവെയാണ് സത്യരാജ് പ്രതികരിച്ചത്. അന്തരിച്ച തന്റെ സുഹൃത്ത് മണിവര്‍ണ്ണന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നു എന്നാണ് സത്യരാജ് പറയുന്നത്.

പെരിയാര്‍ ഇവി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണന്‍. താന്‍ ഒരു പെരിയാറിസ്റ്റ് ആണ് അതിനാല്‍ മോദി ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ആയിരുന്നു നേരത്തെ സത്യരാജ് പറഞ്ഞത്. പെരിയാര്‍ വാദികളുടെ അടയാളമായ കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് കഴിഞ്ഞ ദിവസം സത്യരാജ് പരിപാടിയില്‍ പങ്കെടുത്തത്.

തന്നെ ആരും മോദിയാവാന്‍ സമീപിച്ചിട്ടില്ല. ഒരാള്‍ എങ്ങനെയാണോ അതേ പോലെ പകര്‍ത്തുന്ന സുഹൃത്ത് മണിവണ്ണന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ അഭിനയിച്ചേനെ. ഒരു പ്രചരണ താല്‍പര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാന്‍ ‘മഴൈ പിടിക്കാത്ത മനിതന്‍’ സംവിധായകന്‍ വിജയ് മില്‍ട്ടന്‍ തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാം.

ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദി ആത്മകഥ നന്നാവും. അങ്ങനെ ആണെങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറയുന്നുണ്ട്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി