അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ദയവായി വഞ്ചിതരാവാതിരിക്കുക; മുന്നറിയിപ്പുമായി 'സൗദി വെള്ളക്ക' അണിയറക്കാര്‍

ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രൊഡക്ഷനില്‍ ഇരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി വെള്ളക്കയുടെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചിലര്‍ പണം തട്ടുന്നതിനെ കുറിച്ചാണ് ഇത് അണിയറ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും എന്നും അണിയ പ്രവര്‍ത്തകര്‍ പറയുന്നു.

”സൗദി വെള്ളക്ക എന്ന നമ്മുടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലേക്ക് അവസരം വാഗ്ദാനം നല്‍കി ചിലര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദയവായി വഞ്ചിതരാകാതിരിക്കുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി. തുടര്‍ന്നും കൂടെയുണ്ടാവുമെന്ന് കരുതുന്നു” ചിത്രത്തിന്റെ ടീം പറയുന്നത്.

ഒരു കേസുമായി ബന്ധപ്പെട്ട സംഭവമാണ് സിനിമയുടെ കഥ പശ്ചാത്തലം. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്‌റ, ധന്യ, അനന്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയുന്നു.

ശരണ്‍ വേലായുധന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫും സംഗീതം പാലി ഫ്രാന്‍സിസും നിര്‍വ്വഹിക്കുന്നു. ഏറെ വിജയം നേടിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു