നയൻ‌താര- വിഘ്നേഷ് വിവാഹ തിയതി പുറത്ത്; സോഷ്യൽ മീഡിയയിൽ വൈറലായി ക്ഷണക്കത്ത്

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു. വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കാണിച്ച് സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട ക്ഷണക്കത്താണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഷൻ പോസ്റ്റർ ആയി ആണ് ഇരുവരുടെയും സേവ് ദി ഡേറ്റ് കാർഡ് നിർമ്മിച്ചിരിക്കുന്നത്.

പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്തിൽ ജൂൺ 9 ന് ഇരുവരുടെയും വിവാഹമെന്നാണ് വ്യക്തമാക്കുന്നത്. നയൻ ആൻഡ് വിക്കി എന്നും കത്തിൽ എഴുതിയിട്ടുണ്ട്.

മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. പോസ്റ്ററിൽ ഇരുവരുടെയും വിവാഹ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുൻപ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം.

കഴിഞ്ഞ ആറ് വർഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നുവെങ്കിലും വിവാഹം ഉടനെയില്ലന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതൽ’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരൊന്നിച്ചെത്തിയ ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്