പതിനെട്ടാംപടി സൂപ്പര്‍, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കൂടുതല്‍ ഇഷ്ടമായെന്ന് സയേഷ

ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം പതിനെട്ടാംപടിയ്ക്ക് ഗംഭീര പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ എന്നിവരും അതിഥികളായാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ചിരിക്കുകയാണ് നടിയും നടന്‍ ആര്യയുടെ ഭാര്യയുമായ സയേഷ.

പുതുമുഖ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് കൂടുതല്‍ ഇഷ്ടമായെന്നും ആഗസ്റ്റ് സിനിമാസിനും ആര്യയ്ക്കും മറ്റ് താരങ്ങള്‍ക്കും അഭിനന്ദനമെന്നുമാണ് സയേഷ കുറിച്ചത്. താരത്തിന്‍രെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മോഹന്‍ലാല്‍-സൂര്യ ടീമിന്റെ കാപ്പാനാണ് ഇനി സയേഷയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. ആര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് വൈറലായിരുന്നു. മമ്മൂട്ടിയ്ക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും ചിത്രത്തിലുണ്ട്. 60 ലധികം പുതുമുഖങ്ങളും പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?