Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ ‘സര്‍പ്രൈസായി’ സയേഷയുടെ രംഗപ്രവേശം

, 1:25 pm

തമിഴിലെ ഹിറ്റ് കൂട്ടുകെട്ടായ കെ വി ആനന്ദ് സൂര്യ ചിത്രത്തിനായി ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ് തെന്നിന്ത്യ. അയനും മാട്രാനും നേടിയ വിജയം തന്നെയാണ് പുതിയ ചിത്രത്തിനായി കാത്തിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. മലയാളികളുടെ പ്രതീക്ഷയും ഒട്ടും കുറവല്ല. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും മലയാളികളുടെ പ്രതീക്ഷയുടെ ആക്കം കൂട്ടുന്നു.

നായികയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ഏറെ ഉണ്ടായിരുന്നു. വനമഗന്‍ എന്ന സാഹസിക ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സയേഷയാണ് ആനന്ദിന്റെ പേരിടാത്ത ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നതെന്നാണ് സൂചനകള്‍. എന്നാല്‍, സയേഷ തന്നെയാണ് നായികയെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ലൈക്കാ പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജാണ് സംഗീതം.

Advertisement