'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റിൽ പറയുന്നത്.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ  ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ  തിരക്കഥാകൃത്ത് നിഷാദ് കോയ എന്ന വ്യക്തിയാണ് ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്. നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം. എന്നാൽ പങ്കുവെച്ച പോസ്റ്റ് പിന്നീട് നിഷാദ് കോയ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ.
കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകൻ, തൻ്റെ രാഷ്ട്രീയ പ്രവർത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നാട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള തീരുമാനത്തിൽ തന്റെ സുഹൃത്ത് വഴി ഗൾഫിൽ എത്തുന്നു.

അവിടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നർമ്മ രസങ്ങൾ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയിൽ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കൾ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കൾ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാൻ ആയി നടത്തുന്ന ശ്രമങ്ങൾ, സർവൈവൽ എന്ന സത്യത്തിന് മുന്നിൽ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിനിടയിൽ പാകിസ്ഥാനി മരണപ്പെടുന്നു.. തുടർന്ന് പാകിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിൻ്റെ പേരിൽ നിയമ വ്യവസ്ഥിതിയുടെ പിടിയിൽ അകപ്പെടുന്ന കഥാ നായകൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശേഷം ഭാഗം സ്ക്രീനിൽ.

ഒരു പൊളിറ്റിക്കൽ സറ്റയർ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സർവ്വവൽ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്’, രാജ്യവും അതിർത്തിയും മനുഷ്യ നിർമിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.”

അതേസമയം ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കോമഡി- എന്റർടൈൻമെന്റ് നിറഞ്ഞ ആദ്യ പകുതിയും, സാമൂഹിക പ്രസക്തിയുള്ള രണ്ടാം പകുതിയും മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളിയെ പഴയ പോലെ കാണാൻ കഴിഞ്ഞുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ സലിം കുമാറിന്റെയും ധ്യാൻ ശ്രീനിവാസന്റേയും പ്രകടനം ഗംഭീരമാണെന്നും പ്രേക്ഷകർ പറയുന്നു.

അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍