ദുല്‍ഖര്‍ ചിത്രത്തിലെ വില്ലന്‍ മരിച്ച നിലയില്‍

ദുല്‍ഖര്‍ ചിത്രത്തിലെ വില്ലന്‍ മരിച്ച നിലയില്‍. ഗോവയിലാണ് 27 കാരനായ സിദ്ധു ആര്‍. പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് കുടുംബാംഗങ്ങള്‍ എത്തി സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

നിര്‍മ്മാതാവ് പി.കെ.ആര്‍. പിള്ളയുടെ മകനാണ് സിദ്ധു. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങി 16 ചിത്രങ്ങള്‍ പിള്ള സംവിധാനം ചെയ്തിട്ടുണ്ട്.

https://www.facebook.com/photo.php?fbid=1573555222713841&set=a.103861716349873.5893.100001781355070&type=3&theater

സെക്കന്‍ഡ് ഷോയിലെ വില്ലന്‍ കഥാപാത്രമാണ് സിദ്ധുവിന്റെ ശ്രദ്ധിക്കപ്പെട്ട വേഷം. ഇതിന് ശേഷം ഏതാനും സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

തൃശൂര്‍ പട്ടിക്കാട്ട് പീച്ചി റോഡിലുള്ള വീട്ടിലാണ് മൃതദേഹം സംസ്‌ക്കരിക്കുന്നത്. സിദ്ധുവിന്റെ മരണകാരണം എന്താണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വികലാംഗനായ ഒരാളെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസില്‍ സിദ്ധുവിനെ പൊലീസ് പിടികൂടിയിരുന്നു.