സംക്രാന്തി സീസണില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യും ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഈ രണ്ട് മുതിര്‍ന്ന താരങ്ങളുടെയും ചിത്രങ്ങള്‍ വന്‍ വിജയം നേടുകയും തിയേറ്ററുകളില്‍ അവ വിജയകരമായി തുടരുകയും ചെയ്യുകയാണ്. മറ്റ് യുവതാരങ്ങളുടെ സിനിമകള്‍ക്കില്ലാത്ത സ്വീകരണമാണ് ഈ മുതിര്‍ന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
യുവതാരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് പെട്ടെന്ന് പിന്‍വലിയേണ്ടി വരുമ്പോള്‍ പ്രദര്‍ശനത്തിന്റെ ഒരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകര്‍ കൂടി വരുന്ന അവസ്ഥയാണ് ബാലയ്യയുടെയും ചിരുവിന്റെയും സിനിമകള്‍ക്കുള്ളത്.
ഇരുവരും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരവും നിലവിലുണ്ട്. അത് ഇരുവരെയും പുതുതലമുറയേക്കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വ്യക്തമായ ഒരു പ്ലാനിംഗോടു കൂടിയാണ് ഇരുവരും സിനിമകള്‍ ചെയ്യുന്നത്.
സിനിമാരംഗത്ത് നല്ല അനുഭവ പരിചയമുള്ള ഇരു കുടുംബങ്ങളിലേയും ഇളം തലമുറയാണ് ഇരുവര്‍ക്കും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ സഹായം നല്‍കുന്നത്. ഇതെല്ലാം പുതുതലമുറ താരങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ചിരഞ്ജീവിയെയും ബാലകൃഷ്ണയെയും സഹായിക്കുന്നുണ്ട്.
വാള്‍ട്ടയര്‍ വീരയ്യയ്ക്ക് ശേഷം, ചിരഞ്ജീവി ഉടന്‍ തന്നെ ഭോലാ ശങ്കറിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹത്തിന് മറ്റ് രണ്ട് പ്രോജക്റ്റുകള്‍ പൈപ്പ് ലൈനിലുണ്ട്. അതുപോലെ,ബാലകൃഷ്ണ അടുത്തതായി NBK108-ല്‍ അനില്‍ രവിപുടിക്കൊപ്പം അഭിനയിക്കും, ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.