തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം ഞെട്ടിക്കാൻ സെന്ന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആൾട്ടോ എത്തുന്നു, രസകരമായ ടീസർ ഏറ്റെടുത്ത് സിനിമാ പ്രേമികൾ

പേക്ഷക പ്രശംസ ഏറ്റുവാങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 1744 വൈറ്റ് ആൾട്ടോയുടെ രസകരവും ആകർഷകവുമായ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഷറഫുദീൻ നായകനാകുന്ന ചിത്രം വളരെ വ്യത്യസ്തമായ രീതിയിൽ രസകരമായ രീതിയിൽ ഉള്ള പ്രമേയം ആയിരിക്കും അവതരിപ്പിക്കുക എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയായ വിൻസി അലോഷ്യസ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങി ഒരുപിടി പ്രതിഭകളും ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കുന്നു.

കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണം ചെയ്യുമ്പോൾ ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.

ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്നയുടെ ഒരു ചിത്രം അന്നൗൻസ് ചെയ്തത് മുതൽ ആ ചിത്രം എന്തായിരിക്കും പറയാൻ ഉദ്ദേശിക്കുക എന്ന് ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനാൽ തന്നെ ചിത്രത്തിന്റെ ടീസറിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ സെന്ന മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.

ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിലാൽ കെ രാജീവ് ചിത്രസംയോജനം നിർവഹിക്കുമ്പോൾ സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്‌സ് നിർവഹിക്കുന്നത് എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ശബരി പിആർഒയും, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. നവംബറിൽ തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.

അവാർഡ് ജേതാവിന്റെ അടുത്ത ചിത്രം അതിനേക്കാൾ ഏറെ മികച്ചതാകുമെന്ന് ആരാധകർ പ്രതീക്ഷിക്കു ന്നുന്നു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ