സമ്പൂര്‍ണ ലോക്ഡൗണായിട്ട് ഒരു വര്‍ഷം, ഈശ്വരാനുഗ്രഹത്തില്‍ സന്തോഷത്തില്‍ പങ്കുചേരാന്‍ കുഞ്ഞതിഥിയും: സെന്തില്‍ കൃഷ്ണ

അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ സെന്തില്‍ കൃഷ്ണ. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി കൂടിയെത്തിയതിന്റെ സന്തോഷം സെന്തില്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യ അഖിലക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കൈയ്യുടെ ചിത്രവും സെന്തില്‍ പങ്കുവച്ചിട്ടുണ്ട്.

“”സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. ഞങ്ങളുടെ ആദ്യ വെഡ്ഡിംഗ് ആനിവേഴ്‌സറി. ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്കു ചേരാന്‍ ഒരു പുതിയ ആളു കൂടി വന്നിട്ടുണ്ട്”” എന്നാണ് സെന്തില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

https://www.instagram.com/p/CEQwW5TAUhX/?utm_source=ig_embed

2019 ഓഗസ്റ്റ് 24ന് ഗുരുവായൂരില്‍ വച്ചാണ് കോഴിക്കോട് സ്വദേശിനിയായ അഖിലയും സെന്തിലും വിവാഹിതരായത്. മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സെന്തില്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

Read more

നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈറസ്, മൈ ഗ്രേറ്റ് ഫാദര്‍, ആകാശഗംഗ 2 സിനിമകളിലും ഏറെ ശ്രദ്ധേയമായ വേഷങ്ങളില്‍ സെന്തില്‍ എത്തി.