അഞ്ചാം വരവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ തിളങ്ങി സേതുരാമയ്യര്‍; രണ്ടാം ആഴ്ചയും ടോപ് ടെന്നില്‍

നെറ്റ്ഫ്‌ലിക്‌സിന്റെ ടോപ് ടെന്നില്‍ രണ്ടാം ആഴ്ചയും ഇടം പിടിച്ച് ‘സിബിഐ 5: ദി ബ്രെയിന്‍’. ടോപ് ടെന്‍ ഇന്ത്യ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രമുള്ളത്. മെയ് ഒന്നിന് തിയേറ്റര്‍ റിലീസായി എത്തിയ ചിത്രം ജൂണ്‍ പന്ത്രണ്ടിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയത്. .’ഭൂല്‍ ബുലയ്യ 2′ ആണ് ഒന്നാമത് . ‘ഷീ’, സ്‌ട്രേഞ്ചര്‍ തിങ്‌സ്’ എന്നീ ജനപ്രിയ സീരീസുകള്‍ രണ്ടും മൂന്നും സ്ഥാനത്തും, ‘സ്‌പൈഡര്‍ മാന്‍ നോ വേ ഹോം’ സിബിഐ5 ന് മുകളിലായി നാലാം സ്ഥാനത്തുമാണ്. ‘ഡോണ്‍’, ‘ആര്‍ആര്‍ആര്‍’ എന്നീ ഇന്ത്യന്‍ ചിത്രങ്ങളും ടോപ് ടെന്‍ ലിസ്റ്റില്‍ ഉണ്ട്.

മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രമായ ‘സിബിഐ 5 ദി ബ്രെയിന്‍’ . തിയേറ്റര്‍ റിലീസില്‍ സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ സിനിമകളും ഈ ഫ്രാഞ്ചൈസി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് സിബിഐ 5 നിര്‍മ്മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍-സിറിള്‍ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം