ജൂറിയുടെ നിലപാട് നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള പരിഹാസം- സനല്‍കുമാര്‍ ശശിധരന്‍

ഗോവ രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാന്‍ മണിക്കൂര്‍ മാത്രം ശേഷിക്കെ മലയാള ചലച്ചിത്രം എസ് ദുര്‍ഗയുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കുന്ന ജൂറി നിലപാടിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കോടതി ഉത്തരവ് ഉണ്ടായിട്ടും അതിനെ മാനിക്കാത്ത തരത്തിലുള്ള സംഘാടകരുടെ നിലപാട് നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള പരിഹാസമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം.

ദുര്‍ഗ്ഗയുടെ കാര്യത്തില്‍ ഐഎഫ്എഫ്‌ഐ യില്‍ നടക്കുന്ന നാടകം എന്തുതന്നെയായാലും അത് സങ്കടകരമാണ്. ചിത്രത്തോടു യാതൊരുവിധ വിലയും കല്‍പ്പിക്കാത്ത നിലപാടാണ് സംഘാടകരുടേത്. തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോടതി വിധിയോടുള്ള അവരുടെ സമീപനം. കേരള ഹൈക്കോടതിയുടെ വിധി സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ്. എന്നാല്‍ ഉത്തരവ് 24 ന് വന്നെങ്കിലും ഇതില്‍ തീരുമാനമെടുക്കാന്‍ ജൂറി സമ്മേളിച്ചത് 27 നാണ്. ഇതില്‍ നിന്നും മനപൂര്‍വ്വം അവര്‍ കാലതാമസം വരുത്തുകയാണെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെവ്യക്തമാക്കുന്നു.

https://www.facebook.com/sanalmovies/posts/1748012808576538?pnref=story