അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ; ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ച് ഷാഫി

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. നടൻ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്നാണ് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്റെ ഈ പോസ്റ്റ്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണ്ണ രൂപം

‘ജന ഹൃദയങ്ങളിൽ മികച്ച നടൻ’, ‘ഇന്ദ്രൻസേട്ടൻ. ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി നീളുന്നു പ്രതികരണങ്ങൾ. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടൻമാർ. രേവതി മികച്ച നടി. ആവാസവ്യൂഹം മികച്ച ചിത്രം, മികച്ച സംവിധായകൻ ദിലീഷ് പോത്തൻ ഹൃദയം മികച്ച ജനപ്രിയ ചിത്രം എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങൾ. കോൺഗ്രസ് നേതാവ് ടി. സിദ്ധിഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. ‘ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ’ എന്നാണ് കുറിപ്പ്.

അതേസമയം, ചലച്ചിത്ര അവാർഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡെന്നും ഇന്ദ്രൻസ് അവാർഡ് പ്രഖ്യാപനത്തിന് മുൻപായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചർച്ചയായിരുന്നു. പദവിയിലിരിക്കുമ്പോൾ ഹോമിന് അവാർഡ് ലഭിക്കുകയാണെങ്കിൽ അക്കാദമിയിൽ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാർഡുമായി ബന്ധമില്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത