IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

2024-ലെ ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA) അവാർഡ്‌ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് ഷാരൂഖ് ഖാനും റാണി മുഖർജിയുമാണ്. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയും സ്വന്തമാക്കി. അതേസമയം സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ ‘അനിമൽ’ ആണ് മികച്ച ചിത്രം

2023-ൽ പുറത്തിറങ്ങിയ അറ്റ്‌ലീ സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മണിരത്‌നവും എ.ആർ.റഹ്‌മാനും ചേർന്നാണ് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചത്. നോമിനേഷന്‍ നേടിയ അഭിനേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേ​ഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് പറഞ്ഞു.

രൺവീർ സിം​ഗ്, രൺബീർ കപൂർ, വിക്രാന്ത് മാസെ, വിക്കി കൗശൽ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്. അതേസമയം റാണി മുഖർജിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ആണ് ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’യിലെ ദേബിക ചാറ്റർജി വിലയിരുത്തപ്പെടുന്നത്. നേരത്തെ ഫിലിം ഫെയർ അവാര്‍ഡ്സില്‍ റാണിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നല്‍കാത്തതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ക്രിട്ടിക്സ് പുരസ്കാരമായിരുന്നു അന്ന് റാണി മുഖർജിക്ക് ലഭിച്ചത്.

അതേസമയം, അവാർഡ്‌ വേദിയിൽ വേദിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയത് സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ ‘അനിമൽ’ ആണ്. മികച്ച ചിത്രം, സംഗീതം, ഗായകൻ, വില്ലൻ, സഹനടൻ തുടങ്ങിയ പുരസ്കരങ്ങളാണ് അനിമൽ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയത് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്. അതിനിടെ 12ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Latest Stories

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു