ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞ് കസ്റ്റംസ് , പിഴയടപ്പിച്ചു

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്.

6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു.

ഇവരുടെ ബാഗില്‍ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഷാര്‍ജ പുസ്‌കമേളയില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്ത ശേഷമായിരുന്നു ഷാറൂഖ് ഖാന്‍ മുംബൈയില്‍ തിരികെയെത്തിയത്.

Read more

ഷാര്‍ജയിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാന്‍ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഷാറൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലര്‍ച്ചെ വരെ തടഞ്ഞുവച്ചു.