മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചത് ഷാരൂഖ് ഖാനെ അല്ല, റിപ്പോര്‍ട്ട് പുറത്ത്

നടന്‍ ഷാരൂഖ് ഖാനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച് പിഴയീടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് മുംബയ്. ഷാരൂഖ് ഖാനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നും അംഗരക്ഷകന്‍ രവി സിംഗിനെയാണ് നിയമങ്ങള്‍ പാലിക്കാതിരുന്നതിന് തടഞ്ഞതെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഷാരഖിനെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഇന്നലെ രാത്രി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റില്‍ മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ എത്തിയതായിരുന്നു കിംഗ് ഖാന്‍.

ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയെയും വിമാനത്താവളത്തില്‍ നിന്നും പോകാന്‍ കസ്റ്റംസ് അനുവദിച്ചിരുന്നു. എന്നാല്‍ ബാഗേജ് ചെക്കിംഗ് പോയിന്റില്‍, ഷാരൂഖിന്റെ ബോഡിഗാര്‍ഡിന്റെ പക്കല്‍ രണ്ട് ആഡംബര വാച്ചുകളും നാല് വാച്ച് ബോക്‌സുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന എല്ലാ ബോക്‌സുകള്‍ക്കും നികുതി ചുമത്തി.

കസ്റ്റംസ് ഡ്യൂട്ടിയായി 6. 83 ലക്ഷം അടച്ചശേഷമാണ് വിട്ടയച്ചത്. 18 ലക്ഷത്തിന്റെ ആറ് വാച്ചുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷാര്‍ജയിലെ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുത്ത ഷാറൂഖ് ഖാനെ ഗ്ലോബല്‍ ഐക്കണ്‍ ഒഫ് സിനിമാ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു