വിവാദങ്ങളേക്കാള്‍ ഉയരെ; ബൂര്‍ജ് ഖലീഫയില്‍ തിളങ്ങി പത്താന്‍, ആവേശഭരിതരായി ആരാധകര്‍

ഷാരൂഖ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവിലെത്തുന്ന ഷാരൂഖ് ചിത്രം എന്ന പ്രത്യേകതയും പത്താനുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവരുന്നത്.

ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കുമ്പോള്‍ അത് നോക്കി നില്‍ക്കുന്ന ഷാരൂഖ് ഖാനെ വീഡിയോയില്‍ കാണാം. തന്റെ സിഗ്‌നേച്ചര്‍ സ്റ്റെപ്പും ആരാധകര്‍ക്കായി ഷാരൂഖ് ചെയ്യുന്നുണ്ട്. പത്താന്റെ പ്രമോഷന്റെ ഭാഗമായാണ് ഷാരൂഖും സംഘവും ദുബൈയില്‍ എത്തിയത്.

View this post on Instagram

A post shared by Yash Raj Films (@yrf)


ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 25 ന് തിയറ്ററിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പാഠാനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലി ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.

യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പത്താന്് ലഭിച്ചിരിക്കുന്നത്. ആകെ 10 കട്ടുകളാണ് ചിത്രത്തില്‍ ഉള്ളത്. ആമസോണ്‍ െ്രൈപം വീഡിയോ ആണ് പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം