മുസ്ലിംങ്ങളാവുക എന്നത് വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മള്‍ ഇന്ന്: ഷഹബാസ് അമന്‍

മുസ്ലിം ആവുക എന്നത് പ്രയാസകരവുമായൊരു സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമന്‍. പൗരത്വ നിയമഭേദഗതിക്കെതിരായ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് എറണാകുളത്ത് സംഘടിപ്പിച്ച “ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷഹബാസ് അമന്‍ .

“മനുഷ്യരാവുന്നത് വളരെ സ്വാഭാവികവും അതില്‍ തന്നെ പ്രത്യേക ഗ്രാമറായിട്ട് മുസ്ലിംങ്ങളാവുക എന്നത് വളരെ പ്രയാസകരവുമായ സാഹചര്യത്തിലാണ് നമ്മള്‍ ഇന്ന് ഇരിക്കുന്നത്. അതുകൊണ്ട് മുസ്ലിം സഹോദരങ്ങളെ മാറോടണക്കുന്നു എന്ന് പ്രത്യേകമായി പറയാന്‍ മടിക്കാന്‍ പാടില്ല.അങ്ങനെ പറയേണ്ട ഒരു സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Read more

കലക്ട്ടീവ് ഫേസ് വണ്‍ സംഘാടകരായ പരിപാടിയില്‍ ഒട്ടേറെ സാംസ്‌കാരിക ചലച്ചിത്രപ്രവര്‍ത്തകരാണ് പങ്കാളികളായത്.