'മമ്മൂക്കയ്ക്ക് പറ്റിയ കഥ എഴുതാമോ?' എന്ന് ആരാധകന്‍; ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ചു പോകുമെന്ന് 'ജോസഫ്' തിരക്കഥാകൃത്ത്

കഴിഞ്ഞ വര്‍ഷത്തിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ പൊലീസ് ഉദ്യോഗസ്ഥനായ ഷാഹി കബീറിന്റേതായിരുന്നു. ജോസഫിന്റെ നട്ടെല്ല് തിരക്കഥ തന്നെയായിരുന്നു. കഥയുടെ തുടക്കവും സഞ്ചാരവും ഒടുക്കവുമെല്ലാം ആസ്വാദനത്തിന്റെ ഗ്രാഫ് താഴാതെ പ്രേക്ഷകന് ആസ്വദിക്കാനായി എന്നതാണ് സത്യം. ഇപ്പോഴിതാ ഷാഹിയെ തേടി ഒരു അപേക്ഷ എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയ്ക്ക് പറ്റിയ ഒരു കഥ എഴുതുമോ എന്നാണ് ഒരു ആരാധകന്റെ ആവശ്യം. ഷാഹി തന്നെയാണ് ഇക്കാര്യം ആരാധകന്റെ ആവശ്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. കുറേ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പമാണ് ആരാധകന്റെ ആവശ്യം. ഇങ്ങനെയൊക്ക പറഞ്ഞാല്‍ ശ്രമിച്ചു പോകുമെന്നാണ് ഷാഹി കുറിപ്പില്‍ പറയുന്നത്.

ഷാഹിയുടെ പോസ്റ്റ്…

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ച് പോവും

സര്‍ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേല്‍ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം
2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം
3 ശബ്ദത്തില്‍ പഴയ ഗാംഭീര്യം പരമാവധി വരുത്താന്‍ ശ്രദ്ധിക്കണം
4 കൗരവര്‍ ജയിലില്‍ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം. നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിര്‍വികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക ആ മമ്മുക്ക യെ ഒന്നു കൂടി സ്‌ക്രീനില്‍ കാണാന്‍ ഒരാഗ്രഹം. കരുത്തുറ്റ കഥയുമായി വരാമോ. എതിരാളി പ്രബലനായിരിക്കണം. നായകന്‍ തോല്‍ക്കുന്നയാളായിരിക്കണം. കൂടെ നില്‍ക്കുന്നവരില്‍ പ്രതീക്ഷിക്കാതെ ഒരുത്തന്‍ ഒറ്റുന്നവനായിരിക്കണം. കൂടെ നില്‍ക്കുന്നവരില്‍ ഒരുത്തന്‍ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം. കുറച്ചു സസ്‌പെന്‍സ് നിലനിര്‍ത്തുന്ന തരം ഒരു ക്ലാസ് മാസ് ആയിരിക്കണം. തിരക്കഥ എഴുതാന്‍ എനിക്കറിയില്ല. അല്ലേല്‍ ഞാന്‍ എഴുതിയനേ.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു