ദുല്‍ഖര്‍ ചിത്രത്തില്‍ ഷാരൂഖ് ഖാനും; ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തില്‍ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും. ദ സോയാ ഫാക്ടര്‍ എന്ന ചിത്രത്തില്‍ തങ്ങളോടൊപ്പം ഷാരൂഖ് ഖാനും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സോനം കപൂറും ദുല്‍ഖറും. കര്‍വാന് ശേഷം ബോളിവുഡില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ദ സോയാ ഫാക്ടര്‍. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി താരമാണെന്ന സൂചനയാണ് സോനവും ദുല്‍ഖറും നല്‍കുന്നത്.

അനൂജ ചൗഹാന്‍ എഴുതിയ ദ സോയാ ഫാക്ടര്‍ എന്ന നോവല്‍ ആധാരമാക്കിയാണ് സിനിമ. നോവലില്‍ ഷാരൂഖ് ഖാന്‍ കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയിലും ഷാരൂഖ് ഉണ്ടോ എന്ന ചോദ്യത്തിന് സര്‍പ്രൈസ് ഉണ്ടാകുമെന്ന സൂചനയാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ മറുപടിയായി നല്‍കിയത്. ഷാരൂഖിനെയും അതല്ലാതെ മറ്റൊരാളെയും സിനിമയില്‍ കാണാമെന്നായിരുന്നു സോനത്തിന്റെ മറുപടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. സോയ എന്ന ടെറ്റില്‍ റോളിലാണ് സോനം കപൂര്‍ എത്തുന്നത്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി