ഷാജി അസീസ് സിനിമ 'വൂള്‍ഫ്' ആരംഭിച്ചു; നായകനായി അര്‍ജുന്‍ അശോകന്‍, തിരക്കഥ ജി.ആര്‍ ഇന്ദുഗോപന്‍

അര്‍ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന “വൂള്‍ഫ്” ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഇന്ന് ചിത്രീകരണം ആരംഭിക്കുന്നതായി സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

ഷേക്‌സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥ-സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സിനിമയിലെത്തിയത്. ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. എം80 മൂസ എന്ന സോഷ്യല്‍ സറ്റയര്‍ ടിവി സീരിയലിന് ശേഷം ഷാജി അസീസ് വീണ്ടും ഒരുക്കുന്ന സിനിമയാണ് വൂള്‍ഫ്.

https://www.facebook.com/shaji.azeez.37/posts/3722948044402616

അതേസമയം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, അജഗജാന്തരം, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അര്‍ജുന്‍ അശോകന്റെതായി അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍. ജയസൂര്യ ചിത്രം വെള്ളം, കന്നഡ ചിത്രം ഗാലിപട 2 എന്നീ ചിത്രങ്ങളാണ് സംയുക്ത മേനോന്റെതായി ഒരുങ്ങുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ