ദുരൂഹതകള്‍ നീങ്ങുമോ? ഭയപ്പെടുത്താന്‍ 'ഹണ്ട്'; അടിമുടി ത്രില്ലറുമായി ഭാവനയും ഷാജി കൈലാസും

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. ഭയത്തിന്റെ മുള്‍മുനയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകള്‍ അഴിക്കാനെത്തുന്ന ഭാവനയെ ട്രെയ്‌ലറില്‍ കാണാം. കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.

അതിഥി രവിയുടെ ഡോ. സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.

ഉര്‍വ്വശി തിയേറ്റേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്. ചിത്രത്തിന്റെ രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നു. ജാക്സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?