'എടാ മന്ത്രി' എന്ന് പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ട് ഞാന്‍ വിളിച്ചോട്ടെ..; സുരേഷ് ഗോപിയോട് ഷാജി കൈലാസ്

സുരേഷ് ഗോപിയെ പ്രോട്ടോക്കോള്‍ ലംഘിച്ച് ‘എടാ മന്ത്രീ’ എന്ന് വിളിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി സുരേഷ് ഗോപിക്ക് നല്‍കിയ ആദരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് അങ്ങനെ വിളിച്ചോട്ടെയെന്ന് ഷാജി കൈലാസ് ചോദിച്ചത്

”ഞാന്‍ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് കൈ വിറയ്ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല” എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.

സുരേഷ് ഗോപിയുടെ കരിയറിന്റെ ആദ്യ കാലം മുതല്‍ തന്നെ ഷാജി കൈലാസും നടനും സുഹൃത്തുക്കള്‍ ആയിരുന്നു. ഷാജി കൈലാസ് ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി മാസ് പരിവേഷമുള്ള പൊലീസ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ‘ദ ന്യൂസ്’ എന്ന ഷാജിയുടെ ആദ്യ സിനിമയിലെ നായകന്‍ സുരേഷ് ഗോപി ആയിരുന്നു.

ഷാജി കൈലാസിന്റെ തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മിഷ്ണര്‍, രുദ്രാക്ഷം, മഹാത്മ, എഫ്‌ഐആര്‍, ദ ടൈഗര്‍, ചിന്താമണി കൊലക്കേസ്, ദ കിംഗ് ആന്‍ഡ് ദ കമ്മിഷ്ണര്‍ എന്നീ ഹിറ്റ് ചിത്രങ്ങളിലെ നായകന്‍ സുരേഷ് ഗോപിയായിരുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ