അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കൈയടി നേടിയ ഷാജി എന്‍ കരുണിന്റെ “ഓള്” തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ എസ്തര്‍ ആദ്യമായി നായികയായെത്തുന്ന സിനിമ കൂടിയാണിത്. ഓളിലെ മായയാകാന്‍ എസ്തറിനെ തന്നെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറയുന്നതിങ്ങനെ.
മുന്നില്‍ ഒരാളെ കാണാതെ അയാളോട് പ്രണയം പ്രകടിപ്പിക്കുക, സംസാരിക്കുക, ആ ഭാവങ്ങള്‍ വരുത്തുക അതൊന്നും ഈസിയല്ല. ഒപ്പം 14 വയസ്സുള്ള ഒരു പെണ്‍കുട്ടി കടന്നുപോവുന്ന ജീവിതാനുഭവങ്ങളും ഗര്‍ഭിണിയാവുമ്പോഴുള്ള മാനസിക വിഹാരങ്ങളുമെല്ലാം അഭിനയിച്ചു ഫലിപ്പിക്കുകയും വേണം. അതിന് അങ്ങേയറ്റം ഇന്റലിജന്റ് ആയൊരു അഭിനേത്രിയ്‌ക്കേ കഴിയൂ. ഒപ്പം “ഓളി”ലെ മായ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ഒരു നിഷ്‌കളങ്കതയുണ്ട്, അതും എസ്തറിനുണ്ടായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹ പറയുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ചി ത്രം പറയുന്നത്. ഒരേ സമയം രണ്ട് പ്രണയം കൊണ്ടു നടക്കുന്ന ചിത്രകാരനായാണ് ഷെയ്ന്‍ എത്തുന്നത്.
കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.