ഷെയ്‌നിന് ഒരു ആര്‍ദ്രതയും ആത്മീയതയുമുണ്ട്, ജന്മനാ അവനില്‍ ഉള്ളതാണത്: ഷാജി എന്‍ കരുണ്‍

ഷെയിന്‍ നിഗമിനെയും എസ്തര്‍ അനിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രമായി ഷെയ്ന്‍ നിഗത്തെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
ഞാന്‍ “ഓളി”ന് വേണ്ടി ഒരു മുഖം അന്വേഷിക്കുമ്പോള്‍ ഷെയ്ന്‍ നായകനായി വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ ആവുന്നേ ഉണ്ടാവുകയുള്ളൂ. ഷെയ്‌നിന് ഒരു പ്രത്യേക പ്രസന്‍സ് ഉണ്ട്, ആര്‍ദ്രതയും ആത്മീയതയുമുണ്ട്. ജന്മനാ അവനില്‍ ഉള്ളതാണത്. അങ്ങനെയൊരു അഭിനേതാവിന് ഇത്തരം കഥാപാത്രത്തെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഷെയ്ന്‍ നിശബ്ദനായി നിന്നാല്‍ പോലും ആ മുഖവും ഭാവങ്ങളും നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യും. ഷെയ്‌നും ഈ കഥാപാത്രത്തിനും നമ്മള്‍ “ഹാലോ” (പ്രകാശവലയം) എന്നൊക്കെ പറയുന്ന ഒന്നുണ്ട്. നമുക്ക് ലൗഡ്‌നെസ്സ്(ബഹളം) ആവിഷ്‌കരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഈ പറഞ്ഞ സട്ടിലിറ്റി (subtlety) കൊണ്ടുവരിക എളുപ്പമല്ല. അതാണ് ഷെയ്‌നിന്റെ പ്ലസ്. ഷെയ്‌നിനെ തിരഞ്ഞെടുക്കാനുള്ള കാരണവുമതാണ്.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. എ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍