പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. ബിജു മേനോന്‍ അടക്കമുള്ള പൊലീസ് കഥാപാത്രങ്ങള്‍ അടക്കി വാണ ചിത്രത്തില്‍ നടന്‍ ഷാജു ശ്രീധറും പൊലീസ് വേഷത്തിലെത്തിയിരുന്നു. വിജയന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഷാജു അവതരിപ്പിച്ചത്. ഷാജുവിന്റെ മകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ പൃഥ്വിരാജിന്റെയും അന്ന രേഷ്മ രാജന്റെയും മക്കളായി അഭിനയിച്ചവരില്‍ ഒരാള്‍ ഷാജുവിന്റെയും നടി ചാന്ദ്‌നിയുടെയും മകളാണ്. ഷൈജുവിന്റെ ഇളയമകള്‍ ജാനി (നീലാഞ്ജന) ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ മകളായി അഭിനയിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജാനിയുടെ ഷാജുവുമൊത്തുള്ള ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്രദ്ധ നേടിയിട്ടുണ്ട്.
അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയ്.