ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ; രസകരമായ പോസ്റ്റുമായി ഷാജു ശ്രീധര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് നടന്‍ ഷാജു ശ്രീധര്‍. മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് ഷാജുവിന്റേത്. നടി ചാന്ദ്‌നിയാണ് താരത്തിന്റെ ഭാര്യ. 21 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

“”ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷം….”” എന്ന ചെറിയ കുറിപ്പോടെയാണ് വിവാഹം മുതല്‍ ഇപ്പോള്‍ വരെയുള്ള ചിത്രങ്ങള്‍ ഷാജു ഷെയര്‍ ചെയ്തിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായാണ് ഷാജു വേഷമിട്ടത്. ഷാജുവിന്റെയും ചാന്ദ്‌നിയുടെയും മകള്‍ നീലാഞ്ജനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചത്. നന്ദന ആണ് ഇവരുടെ മൂത്ത മകള്‍. ടിക് ടോക്കിലൂടെ നന്ദന ശ്രദ്ധേയായിരുന്നു.

Latest Stories

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍

വീണ്ടും സഞ്ജു സാംസണ് പണി കൊടുത്ത് ബിസിസിഐ; ഫോമിൽ ആയിട്ടും ചതി തുടരുന്നത് എന്തിനെന്ന് ആരാധകർ; സംഭവം ഇങ്ങനെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ