പ്രതിഫലം പോലും തന്നില്ല, ഒരു സിനിമയ്ക്ക് വിളിച്ചു വരുത്തി രണ്ട് എണ്ണത്തില്‍ അഭിനയിപ്പിച്ചു; വെളിപ്പെടുത്തി ഷക്കീല

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്ന് നടി ഷക്കീല. കെഎല്‍എഫ് വേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്. പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയാന്‍ നാണക്കേടാണ് എന്നാണ് ഷക്കീല പറയുന്നത്.

‘കിന്നാരത്തുമ്പി’ സിനിമയില്‍ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ശേഷം പ്രതിഫലം കൂടുതല്‍ ലഭിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയുടെ പേരില്‍ വിളിച്ചു വരുത്തി രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചും വണ്ടിച്ചെക്ക് തന്ന് പറ്റിച്ചവരും ഉണ്ട് എന്നാണ് ഷക്കീല തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമാ മേഖലയില്‍ ആരംഭിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ പിന്നെ അവസരം ലഭിക്കില്ലെന്നും പ്രതികരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികള്‍ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല പറഞ്ഞു. അതേസമയം, അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഷക്കീല ഇപ്പോള്‍.

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് ജീവിതത്തിലും കരിയറിലും മറ്റൊരു ഘട്ടത്തിലാണ്. തമിഴ് ഷോകളില്‍ ഷക്കീല ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെ ഷക്കീലയുടെ കാമുകന്‍ നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ആണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം