ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. കഴിഞ്ഞ ദിവസമായിരുന്നു വളര്‍ത്തുമകള്‍ ആക്രമിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയത്. അന്ന് എന്താണ് നടന്നത് എന്നാണ് ശീതള്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.
ദിവസവും മദ്യപിക്കാറുള്ള ഷക്കീല മദ്യപിച്ച് കഴിഞ്ഞാല്‍ തന്നെ അടിക്കാറുണ്ടെന്നും ഇത്തവണ താന്‍ തിരിച്ച് അടിക്കുകയായിരുന്നു എന്നാണ് ശീതള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി.
പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ട് എന്നാണ് ശീതള്‍ പറയുന്നത്. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്.
വളര്‍ത്തുമകള്‍ മര്‍ദിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു എന്നാണ് പരാതി. വീട്ടില്‍ വച്ച് വാക്കേറ്റം ഉണ്ടായപ്പോള്‍ ശീതള്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു.
Read more
എന്നാല്‍ വളര്‍ത്തുമകള്‍ തന്നെ അടിച്ചിട്ടില്ല എന്ന് ഷക്കീല ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാത്രി വീട്ടില്‍ വളരെ വൈകിയെത്തുന്ന മകളോട് അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്. വീട്ടില്‍ നിന്നും പോവുകയാണെന്ന് പറഞ്ഞ് ശീതള്‍ ഇറങ്ങിപ്പോയി എന്നായിരുന്നു ഷക്കീല പറഞ്ഞത്.