ഷക്കീല ദിവസവും മദ്യപിച്ച ശേഷം മര്‍ദ്ദിക്കും, വളരെ മോശമായി സംസാരിച്ചപ്പോള്‍ തിരിച്ചടിച്ചു; വിശദീകരണവുമായി വളര്‍ത്തുമകള്‍

ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. കഴിഞ്ഞ ദിവസമായിരുന്നു വളര്‍ത്തുമകള്‍ ആക്രമിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയത്. അന്ന് എന്താണ് നടന്നത് എന്നാണ് ശീതള്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.

ദിവസവും മദ്യപിക്കാറുള്ള ഷക്കീല മദ്യപിച്ച് കഴിഞ്ഞാല്‍ തന്നെ അടിക്കാറുണ്ടെന്നും ഇത്തവണ താന്‍ തിരിച്ച് അടിക്കുകയായിരുന്നു എന്നാണ് ശീതള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി.

പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ട് എന്നാണ് ശീതള്‍ പറയുന്നത്. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്.

വളര്‍ത്തുമകള്‍ മര്‍ദിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു എന്നാണ് പരാതി. വീട്ടില്‍ വച്ച് വാക്കേറ്റം ഉണ്ടായപ്പോള്‍ ശീതള്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു.

എന്നാല്‍ വളര്‍ത്തുമകള്‍ തന്നെ അടിച്ചിട്ടില്ല എന്ന് ഷക്കീല ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാത്രി വീട്ടില്‍ വളരെ വൈകിയെത്തുന്ന മകളോട് അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്. വീട്ടില്‍ നിന്നും പോവുകയാണെന്ന് പറഞ്ഞ് ശീതള്‍ ഇറങ്ങിപ്പോയി എന്നായിരുന്നു ഷക്കീല പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം