ഇരുപത് വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം വീണ്ടും ശാലിനി? പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന വേഷത്തില്‍

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മണിരത്‌നത്തിന്റെ “പൊന്നിയിന്‍ സെല്‍വന്‍” ചിത്രത്തില്‍ ശാലിനിയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അജിത്തിന് ഒപ്പമാകും ശാലിനി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

അതിഥി വേഷത്തിലാകും ശാലിനി എത്തുക. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ തന്നെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശാലിനി. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം.

ശാലിനി സിനിമയിലേക്ക് തിരികെയെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പിരിയാത വരം വേണ്ടും എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. അതേസമയം, രണ്ട് ഭാഗങ്ങളായാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ, അദിതി റാവു ഹൈദരി, ശോഭിത ധുലിപാല, ജയറാം, പ്രഭു, ശരത്കുമാര്‍, ലാല്‍ റഹ്മാന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവര്‍ത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍