ബോഡി ഷെയ്പ് എല്ലാം പോയല്ലോ; കമന്റിന് മറുപടി നല്‍കി ശാലു കുര്യന്‍

അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നടി ശാലു കുര്യന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രത്തിനെതിരെ വന്ന ഒരു കമന്റിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശാലുവിന്റെ ബോഡി ഷെയ്പ്പിനെ പരിഹസിച്ചുള്ള പെണ്‍കുട്ടിയുടെ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശാലു നല്‍കിയത്. ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്.

‘ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. ബോഡി ഷേപ്പ് ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്’, എന്നാണ് ശാലു മറുപടി നല്‍കിയത്. ഇപ്പോള്‍ സീരിയല്‍ ഒന്നും ഇല്ലേ എന്ന പരിഹാസ്യം നിറഞ്ഞ ചോദ്യങ്ങളോട് ശാലു പ്രതികരിക്കാനേ നിന്നില്ല.

സുഖമാണോ എന്ന് ചോദിച്ചവരോട് അതിന് മറുപടി പറയുകയും തിരിച്ച് അതേ കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുമുണ്ട് ശാലു. വാവ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് വാവകളും സുഖമായിരിക്കുന്നു എന്നാണ് ശാലു കുര്യന്‍ മറുപടി നല്‍കിയത്.

പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത്. 2017ല്‍ ആയിരുന്നു ശാലു കുര്യന്‍ വിവാഹിതയായത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ് മെല്‍വിന്‍. മൂത്ത മകന് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ശാലുവും കുടുംബവും പേരിട്ടിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍