'അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ?'; വിമര്‍ശന കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

തന്റെ പോസ്റ്റിന് ലഭിച്ച പരിഹാസ കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍. ‘പടവെട്ട്’ സിനിമയ്ക്ക് ശേഷം മറ്റൊരു വ്യത്യസ്ത ലുക്കില്‍ ‘പാല്‍ത്തു ജാന്‍വര്‍’ സിനിമയില്‍ എത്തിയതിനെ കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്. തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് മറുപടി നല്‍കവെയാണ് താര ം വിമര്‍ശന കമന്റിനും മറുപടി നല്‍കിയിരിക്കുന്നത്.

”പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയില്‍ നിന്നും ഡോക്ടര്‍ സുനില്‍ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തല്‍” എന്നാണ് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റിനാണ് വിമര്‍ശന കമന്റ് വന്നത്.

‘ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക’, എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ?’ എന്നാണ് ഷമ്മി ഇയാള്‍ക്ക് നല്‍കിയ മറുപടി.

കൂടെ അഭിനയിക്കാന്‍ ആഗ്രമുണ്ട് എന്ന് പറയുന്ന കമന്റുകള്‍ക്കും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്. ‘എന്നെങ്കിലും ചേട്ടന്റെ ഒക്കെ കൂടെ ഫ്രെയിമില്‍ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്. അതിനായി പരിശ്രമിക്കുന്നു’ എന്ന കമന്റിന് ‘കറി വാടാ മക്കളേ’ എന്നാണ് ഷമ്മി തിലകന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, പടവെട്ട് ആണ് ഷമ്മി തിലകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളി ത്രത്തില്‍ കുയ്യാലി എന്ന കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചത്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 21ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!