ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. നടി മീര നന്ദന്‍ അടക്കമുള്ള താരങ്ങളും ദുബായിയിലെ വ്യവസായികളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

മാസങ്ങള്‍ക്ക് മുമ്പ് ഷംനയുടെ നിക്കാഹ് കണ്ണൂരില്‍ വച്ചാണ് നടന്നത്. മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്.

പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാര്‍ പരസ്പരം സംസാരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി എന്നാണ് ഷംന പറഞ്ഞത്.

എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോള്‍, മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ താന്‍ എവിടെയും പോകില്ല.

ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം എന്നാണ് ഷംന പറഞ്ഞത്. ‘ഡെവിള്‍’ എന്ന തമിഴ് ചിത്രമാണ് ഷംനയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാള ചിത്രം ഇഷ്‌ക്കിന്റെ തമിഴ് റീമേക്കും, തെലുങ്കില്‍ ‘അസ്ലം’ എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

Latest Stories

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്

സാഹചര്യമാണ് പലരെയും 'ഗോവര്‍ദ്ധന്‍' ആക്കി മാറ്റുന്നത്.. മുഖ്യനും പ്രതിപക്ഷവും തോളോട് തോള്‍, എങ്കിലും പേടിയാണ്; ഇത് ഖുറേഷിയുടെ യുദ്ധതന്ത്രങ്ങള്‍!

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കൈപിടിച്ച് ലുലു ഗ്രൂപ്പ്; 50 വീടുകള്‍ നല്‍കുമെന്ന് എംഎ യൂസഫലി; വിവരം മുഖ്യമന്ത്രിയെ അറിയിച്ചു

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍

ഗോധ്ര ട്രെയിന്‍ സംഭവവും ഗുജറാത്ത് കലാപവും; എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

ഷെയ്ൻ വോണിന്റെ മരണം: സംഭവ സ്ഥലത്ത് നിന്ന് സെക്സ് ഡ്രഗ്സ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ

IPL 2025: കാര്യങ്ങൾ അവന്റെ കൈയിൽ നിന്ന് കൈവിട്ട് പോകുന്നു, അയാളുടെ അവസ്ഥ...; സൂപ്പർതാരത്തെക്കുറിച്ച് തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ നിന്ന് പണം കവര്‍ന്നു; ആലുവയില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

സിനിമയിലെ കലാപകാരികൾ തങ്ങളാണെന്ന് സ്വയം തിരിച്ചറിയാൻ സംഘപരിവാറിന് സാധിച്ചുവെന്ന് കെ സുധാകരൻ; 'ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ അടയാളപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ'

'എമ്പുരാന്‍' വിവാദക്കയത്തില്‍, 'കണ്ണപ്പ' റിലീസ് മാറ്റി വയ്ക്കുന്നു; കാരണം വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍