രാജ്യത്ത് നിന്ന് ഓടിക്കുമ്പോള്‍ ഇതുവരെ നല്‍കിയ നികുതി പണമൊക്കെ തിരിച്ചു തരുമോ; ഷാന്‍ റഹമാന്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഷാന്‍ റഹമാന്റെ പ്രതികരണം.

രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ഇതുവരെ സര്‍ക്കാരിലേക്ക് നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ എന്നായിരുന്നു ഷാന്‍ റഹമാന്‍ ചോദിച്ചത്. ഇന്‍കംടാക്സും ജി.എസ്.ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും തന്നിട്ടില്ല, കിട്ടിയിട്ടില്ല. അതുകൊണ്ട് ആ പണമൊക്കെ നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നികുതി? അദ്ദേഹം ചോദിച്ചു.

രാജ്യത്തെ ഇപ്പോഴത്തെ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച് ആരും അന്വേഷിക്കുന്നില്ലെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമത്തെ എതിര്‍ത്ത് സിനിമാ രംഗത്തുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.

https://www.facebook.com/shaanrahman/posts/10157909314352495

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്