ഞാനും വിനീതും അടിച്ച് പിരിഞ്ഞെന്ന് കരുതുന്നവരോട് ഒരു വാക്ക്: ഷാന്‍ റഹമാന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൃദയ”ത്തിന് സംഗീതമൊരുക്കുന്നത് താനല്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

എന്നാല്‍ ഹൃദയത്തിലെ ഗാനം ഗംഭീരമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടനവധി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ഷാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഷാന്‍ കുറിച്ചു.

“”ഇന്നലെ മുതല്‍ ഒരു സംഗതി എന്നെ വല്ലാതെ ശല്യം ചെയ്യുകയാണ്. ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്ന് ഞങ്ങള്‍ കണ്ടിരുന്നു”” എന്ന് ഷാന്‍ കുറിച്ചു.

“”ഹിഷാം വളരെ പ്രതിഭയുള്ള ഒരു വ്യക്തയാണ്. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഹൃദയത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഹിഷാമായിരിക്കും. ഹൃദയത്തിന് വേണ്ടി ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കും. ഒരിക്കല്‍ വിനീത് എന്നോട് പറഞ്ഞിട്ടുണ്ട്, നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും. അതാണ് ഞങ്ങള്‍. അതാണ് ഹൃദയം”” എന്നും ഷാന്‍ കുറിപ്പില്‍ പറയുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന