മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും...തള്ളണം; ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം

‘ലിറ്റില്‍ ഹാര്‍ട്ട്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ഷെയിന്‍ നിഗം.

കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃഷ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണെന്ന് അദേഹം പറഞ്ഞു. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും…തള്ളണം…

ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്ന് അദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അഭിമുഖത്തിനിടെ നടി മഹിമ നമ്പ്യാരെ കളിയാക്കുവാന്‍ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. അസഭ്യം കലര്‍ന്ന തരത്തില്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെ ഷെയിന്‍ പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയില്‍ ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. തുടര്‍ന്നാണ് ഷെയിന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം