കുമ്പളങ്ങിക്ക് പിന്നാലെ ഷെയിനിന്റെ 'ഇഷ്‌ക്'; ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

വലിയ വിജയമായ കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ഇഷ്‌കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഷെയ്‌ന് നായികയായി എത്തുന്നത് ആന്‍ ശീതളാണ്. വസുധ എന്ന കഥാപാത്രത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഷെയ്‌നിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് “ഇഷ്‌ക്” സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

“നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്. സംഗീതം ജെയ്ക്‌സ് ബിജോയ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.