ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കി; 'വെയില്‍' ഇന്ന് പുനരാരംഭിക്കും

നടന്‍ ഷെയ്ന്‍ നിഗത്തിനു നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. ഇന്നു മുതല്‍ മുടങ്ങികിടന്ന വെയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാര്‍ച്ച് 31 ന് ശേഷം കുര്‍ബാനിയില്‍ ഷെയ്ന്‍ ജോയിന്‍ ചെയ്യും. വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ന്‍ നല്‍കും.

നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ നഷ്ട പരിഹാരം നല്‍കാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായിരുന്നു. പ്രശ്ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ലന്നായിരുന്നു നേരത്തെ സംഘടനയുടെ നിലപാട്. നേരത്തെ ഒരു കോടി രൂപ നഷ്ട പരിഹാരം ഷെയ്ന്‍ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്.

അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ