ഫീല്‍ ഗുഡ് ചിത്രവുമായി ഷെയിന്‍ നിഗം, സംവിധാനം സലാം ബാപ്പു

യുവതാരം ഷെയിന്‍ നിഗമും സലാം ബാപ്പുവും ഒന്നിക്കുന്നു. ഷെയിന്‍ നായകനായെത്തുന്ന അടുത്ത ചിത്രം സലാം ബാപ്പു സംവിധാനം ചെയ്യും. ചിത്രത്തിന്റെ രചന അഭിലാഷ് പിള്ളയാണ്. അഞ്ജലി എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബൈയിലും കേരളത്തിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

“റെഡ് വൈന്‍”, “മംഗ്ലീഷ്” എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സലാം ഒരുക്കുന്ന മറ്റൊരു ഹിറ്റ് ചിത്രം കൂടിയാകും ഇത്. “അച്ഛനുറങ്ങാത്ത വീട്”, “മുല്ല”, “കാഞ്ചീപുരത്തെ കല്യാണം”, “ഡയമണ്ട് നെക്‌ലേസ്”, “സ്പാനിഷ് മസാല” എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു സലാം.

അതേസമയം, ബോക്‌സോഫീസില്‍ നേട്ടം കൊയ്ത “ഇഷ്‌കി”ന് ശേഷം “വലിയ പെരുന്നാള്” എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷെയിന്‍. നവാഗതനായ ഡിമല്‍ ഡെന്നിസാണ് സംവിധായകന്‍. ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന “ഉല്ലാസ”മാണ് താരത്തിന്റെ മറ്റൊരു ചിത്രം.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി