ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബു രാജ്, അനഘ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ടൈറ്റിൽ ലോഞ്ച് വിഡിയോ വൈറലാവുന്നു. വളരെ രസകരമായ വിഡിയോയുമായാണ് അണിയറപ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെയ്‍ൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നുളള സൂചന വീഡിയോ നൽകുന്നുണ്ട്. അവസാനഭാഗത്തേക്ക് ഐറ്റം ഡാൻസ് കളിക്കാനായി എത്തുന്ന ഷൈൻ ടോം ചാക്കോയേയും കാണാം.
അനഘയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. രസകരമായ രംഗങ്ങൾ കേർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.