സ്ത്രീയെ കുറിച്ചുള്ള വിനായകന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി; വിനായകന് എതിരെ പ്രതിഷേധം അറിയിച്ച് ഷാനിമോള്‍ ഉസ്മാന്‍

നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍. വിനായകന്‍ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയെന്ന് ഷാനിമോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമായുന്നു കഴിഞ്ഞ ദിവസം വിനായകന്‍ പറഞ്ഞത്. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

വിനായകന്‍ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി, ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തില്‍ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങള്‍ മാറ്റിവച്ചു വിനായകന്‍ ചര്‍ച്ചക്കെടുത്ത അപമാനകരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നു

Read more