നടി ശാന്തികൃഷ്ണയുടെ പിതാവ് അന്തരിച്ചു

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. ഇന്ന് രാവിലെ 8.45-ന് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കിഡ്‌നി സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിക്കുകയായിരുന്നു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന് രാവിലെ അച്ഛന്‍ പോയെന്നും ശാന്തികൃഷ്ണ മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി.

തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. ബംഗ്ലൂരുവില്‍ കുടുംബത്തോടൊപ്പമാണ് താമസം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.

തെന്നിന്ത്യന്‍ സിനിമാരംഗത്ത് ശ്രദ്ധേയായ താരമാണ് ശാന്തി കൃഷ്ണ. 1981-ല്‍ നിദ്ര എന്ന സിനിമയിലാണ് ആദ്യമായി വേഷമിട്ടത്. മലയാളത്തില്‍ ശ്രദ്ധേയയായ താരം തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, ശ്യാമരാഗം എന്നിവയാണ് ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ