'വൈറ്റില ജംഗ്ഷന്‍ വഴിയായതുകൊണ്ട് ജോജു വരില്ല'; നടനെ ട്രോളി ഷറഫുദ്ദീന്റെ തഗ്

വൈറ്റില ജംഗ്ഷന്‍ വഴി ജോജു ജോര്‍ജ് സഞ്ചരിക്കില്ലെന്ന് നടന്‍ ഷറഫുദ്ദീന്‍. ജോജുവിനെ ട്രോളുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, നരേന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അദൃശ്യം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

അഭിമുഖത്തിനിടെ ജോജുവിനെ കണ്ടില്ലെന്ന് അവതാരകന്‍ പറയുമ്പോള്‍ ”വൈറ്റില ജംഗ്ഷന്‍ വഴിയായതുകൊണ്ട് പുള്ളി വന്നില്ല” എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. ”വന്നില്ലാന്ന് മാത്രമല്ല, വരൂല്ല” എന്ന് നടന്‍ നരേനും പറയുന്നുണ്ട്. കൊച്ചിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരവും അതിനിടയിലേക്ക് ജോജുവും എത്തിയത് വിവാദമായിരുന്നു.

ഇന്ധന വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും, അനുമതിയില്ലാതെ റേസിംഗ് നടത്തിയെന്നും ആരോപിച്ചും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എഎഎ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന അദൃശ്യം നവംബര്‍ 18ന് ആണ് തിയേറ്ററിലെത്തുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തും. മലയാളത്തിനൊപ്പം തമിഴിലും ചിത്രം എത്തുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ