'ജവാൻ' പ്രതീക്ഷിച്ച് 'ഡങ്കി'ക്ക് പോവരുത്; സമ്മിശ്ര പ്രതികരണങ്ങളുമായി ഷാരൂഖ്- രാജ്കുമാർ ഹിരാനി ചിത്രം

‘പഠാൻ’, ‘ജവാൻ’ എന്നീ രണ്ട് സിനിമകളിലൂടെ ഈ വർഷം ബോക്സ്ഓഫീസിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരമാണ് ഷാരൂഖ് ഖാൻ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡങ്കി’യിലൂടെ ഷാരൂഖ് ഖാൻ ഈ വർഷം ഹാട്രിക് വിജയം സ്വന്തമാക്കുമോ എന്നായിരുന്നു പ്രേക്ഷകർ ഉറ്റുനോക്കിയിരുന്നത്.

ഡങ്കിയുടെ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാരൂഖിന്റെ മികച്ച പ്രകടനവും തമാശകളും കൊണ്ട് പ്രേക്ഷകന്റെ മനസുനിറക്കുന്ന സിനിമയാണ് ഡങ്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. ജവാൻ, പഠാൻ സിനിമകൾ പോലെ ഒരു മാസ് സിനിമ പ്രതീക്ഷിച്ച് ഡങ്കിക്ക് പോവരുതെന്നാണ് ചില പ്രേക്ഷകർ പറയുന്നത്. ദേശസ്നേഹവും, വികാരങ്ങളും തമാശയും നിറഞ്ഞ മികച്ച ചലച്ചിത്രാനുഭവമാണ് ഡങ്കി എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് രാജ്കുമാർ ഹിരാനി. ‘മുന്ന ഭായ് എംബിബിഎസ്’, ‘3 ഇഡിയറ്റ്സ്’,’പികെ’, എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി ഹിരാനിയിലെ പ്രതിഭയെ തിരിച്ചറിയാൻ.

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സലാർ’ നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. അതോടുകൂടി ഡങ്കിയുമായുള്ള മത്സരം കനക്കും. ഡങ്കിയെ മറികടന്ന് സലാർ 1000 കോടി ക്ലബ്ബിൽ കയറുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്