ഷാരൂഖിന് ശേഷക്രിയ ചെയ്ത് വിവാദ സന്യാസി

നാല് വര്‍ഷം നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പത്താന്‍ സിനിമ വലിയ വിവാദത്തില്‍ അകപ്പെട്ടിരുന്നു. നായിക ദീപിക ഒരു ഗാന രംഗത്തില്‍ കാവി നിറമുള്ള ബിക്കിനി ഉപയോഗിച്ചെന്നതായിരുന്നു വിവാദത്തിന് പിന്നില്‍.

സിനിമയിലെ നായകനായ ഷാരൂഖ് ഖാനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഹിന്ദു സന്യാസിയായ പരമഹംസ് ആചാര്യ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന്‍ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടെരിക്കും.’- എന്നായിരുന്നു ആചാര്യയുടെ വാക്കുകള്‍

ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ശേഷക്രിയ ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അയോധ്യയില്‍ വച്ചായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബേശരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്.

2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്‌പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു